മണ്ണാർക്കാട് : കർഷക ദിനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വ ത്തിൽ കാർഷിക ചർച്ചയും ആദരവും നടത്തിയ കർഷ കൂട്ടായ്‌മ ശ്രദ്ധേയമായി. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത് പതിഞ്ചാം വാർഡ് മെമ്പർ സഹദ് അരിയൂരാണ് വാർഡിലെ കർഷകരുടെ സംഗമം സംഘടിപ്പിച്ചത്. ആദരിക്കപ്പെട്ട കർഷകർക്ക് പ്രത്യേകം പാരിദോ ഷികവും ചടങ്ങിൽ വിതരണം ചെയ്തു.വട്ടമ്പലത്തുള്ള ഉബൈദ് ചങ്ങ ലീരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ സഹദ് അരിയൂർ അധ്യക്ഷത വഹിച്ചു. ജോസ് പൂതരമണ്ണിൽ, വി പി ഹംസ , കുഞ്ഞിപ്പു കിഴക്കേതിൽ , റഹീം ഇരുമ്പൻ , അസൈനാർ , കൃഷ്ണൻ പുന്നപ്പാടത്ത്, എൻ . അസീസ് , വി ഹംസകുട്ടി , സാദിഖ്‌ പോത്തൻ എന്നിവർ പ്രസംഗിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!