മണ്ണാർക്കാട്: സ്വാതന്ത്രദിനാഘോഷ പരിപാടികളുടെ ഭാഗമായി എസ് കെ എസ് എസ് എഫ് മണ്ണാർക്കാട് ഈസ്റ്റ് മേഖല കമ്മിറ്റി ഫ്രീ ഡം സ്ക്വയർ നടത്തി. ചിറക്കൽപ്പടിയിൽ വെച്ച് നടന്ന ഫ്രീഡം സ്ക്വയർ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് റഫീഖ് ഫൈസിയുടെ അദ്ധ്യക്ഷത വഹിച്ചു. ഹസ്സൻ വാഫി പ്രമേയ പ്രഭാഷണം നടത്തി , സൈനുദ്ധീൻ ഫൈസി കാഞ്ഞിരപ്പുഴ, നിസാബുദ്ധീൻ ഫൈസി, ഷൗക്കത്ത് ഫൈസി ശാഫി ഫൈസി , ഹംസ റഹ്മാനി, സാദിഖ് ആന മുളി, ബഷീർ ബാഖവി , രാഷ്ട്രിയ പ്രതിനിധികളായ സി ടി അലി, ‘ഗിസാൻ മുഹമ്മദ് , അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു: മുസ്തഫ ഫൈസി സ്വാഗതവും ബിൻ യാമിൻ ഹുദവി നന്ദിയും പറഞ്ഞു. നേരത്തെ കൊറ്റിയോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ചിറ ക്കൽപ്പടിയിൽ സമാപിച്ചു.ജില്ലാ പ്രവർത്തന ഫണ്ട് സുലൈമാൻ ഹാജി യിൽ നിന്ന് ജില്ലാ ഉപാദ്ധ്യക്ഷൻ ശാഫി ഫൈസിയും, ഉസ്മാൻ അൻവരിയിൽ നിന്ന് റഫീഖ് ഫൈസിയും ഏറ്റ് വാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!