മണ്ണാര്‍ക്കാട്: വന്യജീവി മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശ്ശികയായ നഷ്ടപരിഹാരത്തുക എത്രയും വേഗം കൊടുത്ത് തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.താലൂക്കില്‍ മാസങ്ങളായി കാട്ടാനശല്ല്യ ത്താല്‍ ആളുകള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആര്യമ്പാവ് കെ ടിഡിസി ഓഫീസില്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം 22ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.കച്ചേരിപ്പറമ്പ് മേഖല യില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരെ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ശ്രമിക്കും.ആനകള്‍ നാട്ടിലിറങ്ങുന്നത് പ്രതിരോധിക്കാന്‍ അതത് മേഖലയിലെ ഭൂമിശാ സ്ത്രമനുസരിച്ചുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.ആനക്കൂട്ടം ആവാ സ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ആധുനിക സംവിധാനം ഏര്‍പ്പെടുത്തും.
മണ്ണാര്‍ക്കാട് മേഖലയില്‍ ഹാങ്ങിങ് സോളാര്‍ ഫെന്‍സിംഗും അട്ടപ്പാ ടിയില്‍ വൈദ്യുതി വേലിയും നിര്‍മിക്കും.മണ്ണാര്‍ക്കാട് മേഖലയില്‍ തൂക്ക് വേലി സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപയുടെ പ്രൊപ്പോസ ല്‍ വനംവകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.ഇത് അടുത്ത വര്‍ക്കിംഗ് പ്ലാനില്‍ ഉള്‍പ്പെടുത്തും.അട്ടപ്പാടി മേഖലയില്‍ 19 കിലോ മീറ്റര്‍ ദൂരം പ്രതി രോധ പ്രവര്‍ത്തനം നടത്തും.മണ്ണാര്‍ക്കാട് പരിധിയില്‍ വനംവകുപ്പി ന് ഒരു വാഹനം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറ ഞ്ഞു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,കെടിഡിസി ചെയര്‍മാന്‍ പികെ ശശി,എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ റസാഖ് മൗല വി എന്നിവരും സംബന്ധിച്ചു.