മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻ്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീം രണ്ടാം വർഷ വോളന്റിയർ മാർക്കായുള്ള സപ്തദിന സഹവാസ ക്യാമ്പ് “സ്വാതന്ത്ര്യാമൃതം” ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ടി അബ്ദുല്ല അധ്യക്ഷനായി. പ്രിൻസിപ്പൽ പി. ജയശ്രീ, പ്രധാനാധ്യാപകൻ പി.ശ്രീധരൻ,പ്രോഗ്രാം ഓഫീസർ എൻ. ഹബീബ് റഹ്മാൻ,ബാബു ആലായൻ, എം.പി സാദിഖ്, എം.രാധ, പി.ഇ.സുധ, ജി.ദിവ്യ,ലീന, എം.പി ഷംജിദ്,അയ്യപ്പദാസ്,നൗഫൽ സംബന്ധിച്ചു. സന്നദ്ധ സാമൂഹിക സേവന പ്രവർത്തനങ്ങളി ലൂടെയും സാമൂഹിക ഇടപഴകലുകളിലൂടെയും കൗമാര വിദ്യാർഥി കളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനുതകുന്ന പദ്ധതികളാണ് ഏഴുദിവസത്തെ ക്യാമ്പിൽ ക്രമീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ സമര ചരിത്ര സംഗമം, ക്യാമ്പിങ് പ്രദേശത്തെ നൂറ് വീടുകളിലേക്ക് ദേശീ യ പതാക നിർമ്മിച്ച് വിതരണം ചെയ്യുന്ന ‘ഹർ ഘർ തിരംഗ’, ബോധ വൽക്കരണം, സത്യമേവ ജയതേ, നിയമ-ഭരണഘടനാ സാക്ഷരത തുടങ്ങിയ പരിപാടികൾ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!