മണ്ണാര്‍ക്കാട്: ബ്രിട്ടീഷ് ഭരണകാലത്തെ സാങ്കേതിക വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധേയമായ നെല്ലിപ്പുഴയ്ക്ക് കുറുകെയുള്ള പഴയപാലം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് ഹ്യൂമണ്‍ ഡെവലപ്പ് മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു. മാനേജിംഗ് ട്രസ്റ്റി അഡ്വ.ജുനൈസ് പടലത്ത് ഉദ്ഘാടനം ചെയ്തു.ഭരണഘടന പൗരന് നിഷ്‌കര്‍ഷിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനും സര്‍ക്കാ രുകള്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ യഥാവിധി അര്‍ഹരുടെ കൈക ളിലേക്കെത്തിക്കാനും എച്ച് ഡി ഇ പി എഫ് ഒപ്പമുണ്ടാകുമെന്ന് ജു നൈസ് പടലത്ത് പറഞ്ഞു.അബ്ദുല്‍ ഹാദി അറയ്ക്കല്‍ അധ്യക്ഷനാ യി.അന്‍വര്‍ ചൂരിയോട്,സലീം ഫിഫ,കെ.പി അനസ്,രൂപിക, അര്‍ ജുന്‍,ഫവാസ്,ഹബീബ്,വിജയകുമാര്‍,ഹൈദരലി,ജമാലുദ്ധീന്‍,സബിത്ത്,നിഫില്‍ തുടങ്ങിയവര്‍ സംസാരിച്ചു.