മണ്ണാർക്കാട്: ആൺ പെൺ ദ്വന്ദ്വം ഇല്ലാതാക്കി ലിംഗസ്വത്വം തകർ ത്ത് കളയുന്ന ജെൻഡർ ന്യൂട്രാലിറ്റി പാഠ്യ-പാഠ്യേതര പദ്ധതികളിലൂ ടെയും ഒളിച്ച് കടത്താനുള്ള അധികാരികളുടെ കുത്സിത ശ്രമങ്ങൾ ക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം യൂത്ത് സം സ്ഥാന സമിതി സംഘടിപ്പിച്ച സംസ്ഥാന ടീച്ചേഴ്സ് കോൺഫറൻസ് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.
എൻ എസ് എസ് സപ്തദിന ക്യാമ്പുകളിലെ കാര്യപരിപാടിയിൽ സമദർശൻ ക്ലാസ് ജെൻഡർ ന്യൂട്രാലിറ്റി വിദ്യാർത്ഥികളിൽ അടിച്ചേ ൽപിക്കും വിധമാണ്.
കുടുംബശ്രീ ജില്ലാ മിഷനും വിദ്യാലയങ്ങളിൽ ജെൻഡർ ക്ലാസുകൾ വ്യാപകമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. ശാസ്ത്രീയമാ യോ പ്രകൃതിപരമായോ യാതൊരു പിന്തുണയുമില്ലാത്ത ഇത്തരം പദ്ധതികൾ ലൈംഗിക അരാജകത്വത്തിന് കാരണമാകുമെന്നും അതിനെതിരെ രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണ മെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.
സെപ്തംബർ 18 ന് തിരൂരിൽ സംസ്ഥാന ടീച്ചേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കും. പ്രഖ്യാപന സമ്മേളനം വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. പി. ഹംസക്കുട്ടി സലഫി, ടി.കെ. നിഷാദ്, കെ.. അർഷദ് സ്വലാഹി, പി. മുജീബ്, ടി.കെ. ത്വൽഹത്ത് സ്വലാഹി, ബഷീർ.വി പി. കെ. കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു.