മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ ‘പണിയെടുത്ത്’ പോക്കറ്റിലാക്കിയത് 20 ലക്ഷം.സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ തൊഴിലി ലൂടെ ശമ്പളം നേടിയത്.പേര് സൂചിപ്പിക്കും പോലെ പഠനത്തോടൊ പ്പം കേരളത്തിലെ സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന വും ഉറപ്പാക്കുകയാണ് ‘ഏണ്‍ വൈല്‍ യു ലേണ്‍’ പദ്ധതി . വരുമാന മെന്നാല്‍ ശമ്പളമെന്ന് തന്നെയാണര്‍ത്ഥം. ശമ്പളമായി കഴിഞ്ഞ വര്‍ ഷം സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൈപ്പറ്റിയത് ഇരുപത് ലക്ഷം രൂപയാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലെ 75 സര്‍ക്കാര്‍ കോളേജു കളില്‍ ഏണ്‍ വൈല്‍ യു ലേണ്‍ പദ്ധതി നടപ്പാക്കുന്നത്. പഠനത്തോ ടൊപ്പം തൊഴിലവസരം സൃഷ്ടിക്കുക, സമ്പാദ്യശീലം രൂപപ്പെടുത്തി സാമ്പത്തിക ഭദ്രതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, തൊ ഴില്‍ നൈപുണ്യം വളര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഡോക്യുമെന്റേഷന്‍, ഡിജിറ്റലൈസേഷന്‍, വെബ് ഡിസൈനിംഗ്, ഡേറ്റാ എന്‍ട്രി എന്നിവയ്ക്ക് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കും. മണി ക്കൂറിന് നൂറ് രൂപ നിരക്കിലാണ് ശമ്പളംനല്‍കുക.
ഇതിന് പുറമെ സോപ്പ് നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം ഡോള്‍ മേക്കിംഗ് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം എന്നിവയില്‍ വിദ്യാര്‍ ത്ഥികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയും ചെയ്യും. ഇങ്ങനെ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ പ്രത്യേക വിപണി കണ്ടെത്തി യാണ് വിറ്റഴിക്കുന്നത്. കോളേജുകളില്‍ അടുക്കളത്തോട്ടം നിര്‍മ്മാ ണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ആകെ ഒരു കോ ടി 21 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. അതില്‍ ഇരുപത് ലക്ഷം രൂപ ശമ്പളം നല്‍കിയ ഇനത്തിലും ബാക്കി തുക അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും അടിസ്ഥാന സൗകര്യമൊരു ക്കാനുമാണ് ഉപയോഗിച്ചത്. ഈ അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് കോളേജുകളിലും പദ്ധതി നടപ്പാക്കും.