തച്ചമ്പാറ : ഭാരതസ്വാതന്ത്യത്തിൻ്റെ 75-ാം വാർഷികത്തോടനുബ ന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന ഹർഘർ തിരംഗ പരിപാടിയുടെ ഭാഗമായി ഭാരതിയ ജനതാ യുവമോർച്ച കരിമ്പ മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.
ദേശസ്നേഹം ഉയർത്തി പിടിച്ചും, സ്വാതന്ത്യ സമര സേനാനികളെ സ്മരിച്ചു കൊണ്ടും നടത്തിയ യാത്ര യുവമോർച്ച കരിമ്പ മണ്ഡലം അധ്യക്ഷൻ ശരത്ത്. എം.ആർ ന് പതാക കൈമാറി കൊണ്ട് ബി.ജെ. പി മണ്ഡലം അധ്യക്ഷൻ രവി അടിയത്ത് ഉദ്ഘാടനം ചെയ്തു.കരിമ്പ, കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, പഞ്ചായത്തുകളിൽ പര്യടനം നടത്തി തച്ചമ്പാറയിൽ സമാപിച്ചു.
സമാപന പൊതുയോഗം ബി.ജെ. പി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല വൈസ് പ്രസിഡണ്ട് നവീൻ വടക്കന്തറ, ബി.ജെ.പി മണ്ഡലം ജനറൽ സെ ക്രട്ടറി പി.ജയരാജ് , ടി.അനൂപ് , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.