കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിമുക്തി ജനകീയ സമിതി രൂപീകരിച്ചു.കണ്ടമംഗലം,പുറ്റാനിക്കാട്,മേക്കളപ്പാറ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സമിതി പ്രവര്‍ത്തിക്കും.ലഹരി മുക്ത പ്രദേശങ്ങ ളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.ഇതിന്റെ ആദ്യഘട്ട പ്രവര്‍ ത്തനമായി ആയിരം പേരെ പങ്കെടുപ്പിച്ച് റാലിയും സമ്മേളനവും നടത്താനും യോഗത്തില്‍ ധാരണയായി.സി.ഫസലുദ്ദീന്‍ ചെയര്‍ മാനായും ഹരിദാസ് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.
ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗം കണ്ടമംഗലം വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പുറ്റാനിക്കാട് വാര്‍ഡ് മെമ്പര്‍ ഹംസ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി.സെക്രട്ടറി എം.ചന്ദ്രദാസന്‍, പി.യൂസഫ്,സി.അബ്ദുല്‍ അസീസ്,പിഎം മാത്യു,പാസ്റ്റര്‍ എന്‍.എല്‍ സന്തോഷ്‌കുമാര്‍,എം.അസീസ്,കെ.ഹരിദാസ്,എം.മനോജ്,സി.ഫസലുദ്ദീന്‍,സി.ബഷീര്‍,സി.മോഹന്‍ദാസ്,മൈക്കിള്‍,രാമകൃഷ്ണന്‍,ടി.അര്‍ഷിദ എന്നിവര്‍ സംസാരിച്ചു.