അലനല്ലൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി. എച്ച്.എസ്.ഇ. എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുള്ളത്ത് ലത കേക്ക് മുറിച്ച് ഉത്ഘാടനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെ മ്പര്‍ മെഹര്‍ബന്‍ ടീച്ചര്‍ അധ്യക്ഷയായി.പി.ടി.എ. പ്രസിഡണ്ട് ഹംസ അക്കാടന്‍, വൈസ് പ്രസിഡണ്ട് അഷ്‌റഫ് ഹാജി, ഹയര്‍ സെക്കന്‍ ഡറി പ്രിന്‍സിപ്പല്‍ യു.കെ.ലത, ഹെഡ്മാസ്റ്റര്‍ ദാമോദരന്‍ പള്ളത്ത്, വി.എച്ച്.എസ്.സി. പ്രാന്‍സിപ്പാള്‍ സോണിയാ രാജ്, ഡിസിപ്ലിന്‍ കമ്മിറ്റി കണ്‍വീനര്‍ രാജഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുള്‍ മനാഫ്, റസ്മ പി., വളണ്ടിയര്‍ ലീഡര്‍ എം.അനിന എന്നിവര്‍ സംസാ രിച്ചു.എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍.ജ്യോതി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ എസ്.നിസ എന്നിവര്‍ നേതൃത്വം നല്‍കി.ഏഴു ദിവസങ്ങളിലായി സ്വച്ഛം അമൃതം, (പൊതു ഇടം വൃത്തിയാക്കല്‍), മിതം – (തിരംഗ പ്രയാണ്‍), സജ്ജം (ഫയര്‍ ആന്‍ഡ് സേഫ്റ്റി റെസ്‌ക്യൂ ഓപറേഷന്‍), സമജീവനം (ഡിബേറ്റ് – ജെന്റെര്‍ പാര്‍ലമെന്റ്), ദൃഢഗാത്രം (ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ്), വാള്‍പേപ്പര്‍ കരവിരുത്, പബ്ലിക് സ്പീക്കിംഗ്, പാലിയേറ്റീവ് ഫയല്‍ നിര്‍മ്മാണം എന്നിവ സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!