കോട്ടോപ്പാടം:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഭ്യസ്തവി ദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി നടത്തുന്ന പി.എസ്.സി കോച്ചിങ് ക്ലാസ് റൂമിന്റെ ഭാഗമായി മെഗാ ടെസ്റ്റും ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.കഴിഞ്ഞ ആറ് മാസക്കാലം ഗേറ്റ്‌സ് സൗജ ന്യ കോച്ചിങ്ങ് ക്ലാസ് റൂമിലും മോഡല്‍ പരീക്ഷകളിലും പങ്കാളിക ളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വരും മാസങ്ങളില്‍ നടക്കാനിരിക്കുന്ന പി.എസ്.സി പരീക്ഷകളുടെ മാതൃകയിലാണ് മെഗാ ടെസ്റ്റ് നടത്തി യത്.പുതുക്കിയ പരീക്ഷാ സിലബസിനനുസൃതമായി ഓരോ വിഷ യങ്ങ ളുടേയും സ്‌കോര്‍ ഡിസ്ട്രിബ്യൂഷന്‍ രീതി അനുവര്‍ത്തിച്ചുള്ള മെ ഗാ ടെസ്റ്റില്‍ പങ്കെടുത്തതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളു ടെ പരിശീലനം വിലയിരുത്തി പഠന വിഷയങ്ങളില്‍ വന്ന അപര്യാ പ്തത കള്‍ പരിഹരിക്കാന്‍ അവസരം ലഭിച്ചു.ഏതൊക്കെ വിഷയങ്ങ ള്‍ റിവിഷന്‍ ചെയ്യേണ്ടതുണ്ടെന്ന് ബോധ്യപ്പെടുന്നതിനും സാധ്യമാ യി.
കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ സംസ്ഥാന പൊ തുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാ ടനം ചെയ്തു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. തുടര്‍ന്ന് നടന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിന് സിജി സി സര്‍ക്കിള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആരിഫ് കോങ്ങാട്,കരിയര്‍ വിങ് ചെയര്‍ മാന്‍ എം.മുഹമ്മദലി മിഷ്‌കാത്തി, കണ്‍വീനര്‍ ബഷീര്‍ അമ്പാഴ ക്കോട്,പി.ഷമീന്‍,എം.മുത്തലിബ്,ഒ.നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഗേറ്റ്‌സ് വര്‍ക്കിങ് സെക്രട്ടറി കെ.മൊയ്തുട്ടി,റഷീദ് കല്ലടി, സലീം നാലകത്ത്,എ.കെ.കുഞ്ഞയമു,എന്‍.ഒ.സലീം,ഇ.പി.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. മെഗാ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ കൈവരിച്ചവര്‍ക്കുള്ള അനുമോദനം,പരിശീലനാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം,പുതിയ ബാച്ചിനുള്ള ഗൈഡന്‍സ് ക്ലാസ് എന്നിവ സെപ്റ്റംബര്‍ 3 ന് കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ്സില്‍ നടക്കും.