അലനല്ലൂര്‍:എടത്തനാട്ടുകര ചാരിറ്റി കൂട്ടയ്മയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് വാങ്ങിക്കുന്നതിനു ആംബുലന്‍സ് ചലഞ്ചിലേക്ക് വട്ട മണ്ണപ്പുറം എ.എം എല്‍.പി.സ്‌കൂളിലെ ‘ഷെല്‍ട്ടര്‍’ പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 15000 രൂപ എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രതിനിധികള്‍ക്ക് കൈമാറി.തുക പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളിക്ക് കൈ മാറി.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു പ്രധാനാധ്യാ പകന്‍ സി.ടി മുരളീധരന്‍, പി.ടി.എ വൈസ് പ്രസിഡന്റ് വി ഗഫൂര്‍, മുന്‍ പഞ്ചായത്തംഗങ്ങളായ സി മുഹമ്മദാലി, പി അഹമ്മദ് സുബൈ ര്‍, ചാരിറ്റി കൂട്ടായ്മ അംഗങ്ങളായ് ടി.പി നൂറുദ്ദീന്‍, വി അലി, പി.ടി.എ എക്‌സിക്യൂട്ടിവ് അംഗം പി.പി ഉമ്മര്‍ എസ്.എം. സി അംഗം നാസര്‍ കാപ്പുങ്ങല്‍ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്,ടി ഹബീബ, എം.പി മിനീഷ , എ.പി ആസിം ബിന്‍ ഉസ്മാന്‍, ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യാര്‍ത്ഥികളായ വി ഹിമ ഫാത്തിമ, പി.പി നിഹ നസ്റിന്‍, സി അല്‍ഫ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.