പാലക്കാട്: സർക്കാർ ആശുപത്രികളെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഓരോ സർക്കാർ ആശുപത്രിക ളും രോഗി – ജനസൗഹൃദം ആക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.ആർദ്രം മിഷനിൽ ഉൾപ്പെടു ത്തി മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്ര മായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുക യായിരുന്നു മന്ത്രി .
ആശുപത്രിയുടെ ഗേറ്റ് മുതൽ എല്ലാ രംഗത്തും സൗഹൃദ അന്തരീ ക്ഷം ഉറപ്പുവരുത്തും ആശുപത്രിയിലെ ചികിത്സ പരമാവധി സൗജന്യവും മിതമായ നിരക്കിലും നൽകാനാണ് ശ്രമം അവയവമാറ്റ രംഗത്ത് സർക്കാർ സജീവമായ ഇടപെടൽ ആണ് നടത്തുന്നത് ചില വേറിയ ലിവർ ട്രാൻസ്പ്ലാന്റേഷൻ സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചിലവിൽ നടത്തുന്നതിനുള്ള നടപടികൾ തുടങ്ങി കഴി ഞ്ഞു ആദിവാസി മേഖലകൾ ഉള്ളതുകൊണ്ട് പാലക്കാട് ജില്ലയ്ക്കും പ്രത്യേകിച്ച് മലമ്പുഴ മണ്ഡലത്തിനും വലിയ പ്രാധാന്യമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
മലമ്പുഴ എംഎൽഎയുടെ പ്രത്യേക താല്പര്യ പ്രകാരം ശോച്യാ വസ്ഥയിലുള്ള എലപ്പുള്ളി ആശുപത്രിക്ക് 10 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് രാജ്യത്ത് നവജാത ശിശുമരണം ഏറ്റവും കുറവുള്ളത് കേരളത്തിലാണ് ഒരു അമ്മയ്ക്കും ഒരു കുഞ്ഞും നഷ്ടമാവാത്ത രീതിയിലുള്ള പ്രവർത്തന മാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാതൃ മരണനിരക്ക് കുറയ്ക്കുക യും ലക്ഷ്യമാണ്. മലമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മികച്ച ഇടപെടൽ നടത്തുന്ന ഡോക്ടർ ജയപ്രസാദിനെ മന്ത്രി അഭിനന്ദിച്ചു. മന്ത്രിക്ക് ലഭിക്കുന്ന ജനകീയ അംഗീകാരം ഒരു ടീം എന്ന നിലയിൽ ആരോഗ്യവകുപ്പിലെ ഓരോരുത്തർക്കും ഉള്ളതാണെന്നും മന്ത്രി പറഞ്ഞു .
മലമ്പുഴ നിയോജകമണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.
മലമ്പുഴ എംഎൽഎ എ പ്രഭാകരൻ അധ്യക്ഷത വഹിച്ചു പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനു മോൾ മുഖ്യ അതിഥിയാ യി . ഡിപി എം പാലക്കാട് ഡോക്ടർ ടി വി റോഷ് റിപ്പോര്‍ട്ട് അവത രിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പി റീത്ത പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി ബിനോ യി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ തോമസ് വാഴപ്പള്ളി, ബി ബിനോയ് അഞ്ചുജയൻ , എസ് സുജാത, മലമ്പുഴ ഗ്രാമ പഞ്ചായ ത്ത് പ്രസിഡണ്ട് രാധിക മാധവൻ, മലമ്പുഴ എഫ് എച്ച് സി മെഡിക്ക ൽ ഓഫീസർ ഡോക്ടർ ടി കെ ജയപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ പി കോങ്ങാട്, സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ ഐ ഗോപിനാഥൻ എന്നിവർക്ക് ഒപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.