കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യ ത്തില്‍ എസ്.എസ്എ.ല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ആദരവ് 2022 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉബൈദ് ചങ്ങലീരി അനുസ്മരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ മുഖ്യാഥിതിയായിരുന്നു. വൈസ് പ്രസി ഡന്റ് വിജയലക്ഷ്മി സ്വാഗതവും സെക്രട്ടറി കെ.വി രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയ ര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുംപുളളി, ജനപ്രതിനിധികളായ മേരി സന്തോഷ്, അജിത്ത്, റസീന വറോടന്‍, രുഗ്മിണി കുഞ്ചീരത്ത്, ടി.കെ ഷമീര്‍, ഷരീഫ് ചങ്ങലീരി, ഉഷ വളളുവമ്പുഴ, സിദ്ദീഖ് മല്ലിയില്‍, വിനീത, ശ്രീജ, ഹരിദാസന്‍ ആഴ്വാഞ്ചേരി, രാജന്‍ ആമ്പാടത്ത്, കാദര്‍ കുത്ത നിയില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത, പി.മുഹമ്മദാലി അന്‍സാരി, അബു വറോടന്‍, നെച്ചുളളി ഹൈസ്‌കൂള്‍ പ്രധാനാധ്യാ പിക എസ്.ശാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!