മണ്ണാര്‍ക്കാട്: തെങ്കര കരിമ്പന്‍കുന്നിലെ കാട്ടാനശല്ല്യത്തിന് പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.കരിമ്പന്‍കു ന്നില്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാട്ടാന വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയാണ്.ഒരാഴ്ചക്കാലത്തോളമായി സ്ഥിരമായി പ്രദേശത്ത് കാട്ടാനയത്തുന്നുണ്ടെന്നാണ് പരാതി. കഴി ഞ്ഞ ദിവസം ചേറുംകുളം ഗോപാലകൃഷ്ണന്റെ തെങ്ങ്,കവുങ്ങ്,വാഴ എന്നി കാട്ടാന നശിപ്പിച്ചു.കൃഷിയിടങ്ങളില്‍ നാശം വിതച്ച് ജനജീ വിതം ഭീതിയിലാക്കുന്ന കാട്ടാനകളെ തുരത്താന്‍ അടിയന്തിര നട പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് തെങ്കര മേഖല സെക്രട്ടറി ഭരത്,പ്രസിഡന്റ് ആബിദ് കൈതച്ചിറ, രാമന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈറിന് പരാതി നല്‍കിയത്.ആവശ്യമായ നടപടി സ്വീകരി ക്കാമെന്ന് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചതായി എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.