അഗളി: സര്‍ക്കാരിന്റെ കളിക്കളം പദ്ധതിയില്‍ അഗളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്ഉള്‍പ്പെട്ടതായി എന്‍.ഷംസുദ്ദീന്‍ എംഎ ല്‍എ അറിയിച്ചു. പഞ്ചായ ത്തില്‍ ഒരു കളിക്കളം എന്ന നിലയില്‍ ജനപ്രതിനിധികള്‍ക്ക് ശുപാ ര്‍ശ ചെയ്യാമെന്ന് സര്‍ക്കാര്‍ നിര്‍ദേശമു ണ്ടായിരുന്നു.ഇതനുസരിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിക്കു കയായിരുന്നു.സ്‌കൂള്‍ വക 98 സെന്റ് സ്ഥലം ആധുനിക സൗകര്യ മുള്ള കളിക്കളമായി വികസിപ്പിക്കും. മണ്ഡലത്തിലെ മറ്റു പഞ്ചായ ത്തുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അടുത്ത പട്ടികയില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു.