കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ കൃഷി നാശം വരുത്തി വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം തുടങ്ങി.വ്യാഴാഴ്ച രാവിലെ കച്ചേ രിപ്പറമ്പ് മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി ശല്ല്യക്കാരായ കാട്ടാനകളെ ലൊക്കേറ്റ് ചെയ്ത ശേഷമാണ് തുരത്താനു ള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.രാത്രി ഏറെ വൈകിയും ഇത് തുടരുക യാണ്.
സൈലന്റ് വാലിയിലെ വനാന്തര്‍ഭാഗത്തേക്ക് ആനകളെ കയറ്റിവി ടുകയാണ് ലക്ഷ്യം.മഴ മാറാതെ നില്‍ക്കുന്നത് പ്രതികൂലമായി ബാ ധിക്കുന്നുണ്ട്.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലക ര്‍,മണ്ണാര്‍ക്കാട്,അഗളി,ഷോളയൂര്‍,പാലക്കാട് ആര്‍ആര്‍ടി,വനം വാ ച്ചര്‍മാര്‍,തെരഞ്ഞെടുക്കപ്പെട്ട തദ്ദേശീയര്‍ എന്നിവരുള്‍പ്പടെ നൂറോ ളം പേരടങ്ങുന്ന വന്‍ സംഘമാണ് ആനകളെ തുരത്താനായി പരിശ്ര മിക്കുന്നത്.മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ എന്‍.സുബൈറിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്.
കാട്ടാനശല്ല്യത്താല്‍ പൊറുതിമുട്ടുന്ന പ്രദേശങ്ങളാണ് തിരുവിഴാം കുന്ന്,കച്ചേരിപ്പറമ്പ് മേഖല.മാസങ്ങളായി ഇരുപതോളം വരുന്ന കാട്ടാനകള്‍ രാപ്പകല്‍ ഭേദമില്ലാതെ ജനവാസ കേന്ദ്രത്തിലും കൃഷി യിടങ്ങളിലുമെത്തി നാശം വിതയ്ക്കുന്നുണ്ട്.കാട്ടാനകളെ തുരത്ത ണമെന്ന ആവശ്യവും ശക്തമായിരുന്നു.കഴിഞ്ഞ ദിവസം നാട്ടുകാര്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.തുടര്‍ന്നാണ് ആനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ നടപടിയെടുത്തത്.