അഗളി: അട്ടപ്പാടി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം വിപുലമായി ആഘോ ഷിച്ചു.പ്രിന്‍സിപ്പാള്‍ പി.കെ ബിനോയ് ഉദ്ഘാടനം ചെയ്തു.ആദിവാ സി പൈതൃക വസ്തുക്കളുടെ പ്രദര്‍ശനം,ക്വിസ്,ചിത്ര രചനാ മത്സരം, മൈം തുടങ്ങിയ നടന്നു.തുടര്‍ ദിവസങ്ങളില്‍ ചലച്ചിത്ര പ്രദര്‍ശനം, സ്‌കിറ്റ്,കരകൗശല വസ്തു നിര്‍മാണം,ആദിവാസി നിഘണ്ടു നിര്‍മാ ണം,പോസ്റ്റര്‍ രചന എന്നിവ നടക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അ റിയിച്ചു.കലാപരിപാടികള്‍ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി വി.വിനീത് അധ്യക്ഷനായി.പിടിഎ പ്രസിഡന്റ് മാണിക്കന്‍,കുഞ്ഞമ്മ സംസാരി ച്ചു.ആര്‍ സുനിത സ്വാഗതവും വി.പി ഷേര്‍വി നന്ദിയും പറഞ്ഞു. ആഗസ്റ്റ് 15 വരെയാണ് ആഘോഷം.