മണ്ണാര്‍ക്കാട്: നഞ്ചിയമ്മയുടെ പാട്ടുകള്‍ തനതു ദ്രാവിഡ ഭാഷാ ശൈ ലിയിലാണ് രൂപപ്പെട്ടതെന്നും അതുകൊണ്ട് അവര്‍ക്ക് ലഭിച്ച പുരസ് കാരത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്നും എംഇഎസ് സം സ്ഥാന പ്രസിഡണ്ട് ഡോ.പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.ലോക ഗോ ത്ര ദിനാചരണത്തോടനുബന്ധിച്ച് എംഇഎസ് കല്ലടി കോളേജ് ചരി ത്രവിഭാഗവും എംഇഎസ് പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമാ യി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹയായ നഞ്ചിയമ്മയ്ക്ക് എംഇ എസ് സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം ഡോ.പി എ ഫസല്‍ ഗഫൂര്‍ സമ്മാനിച്ചു. ചരിത്രവിഭാഗം മേധാവി പി എം സലാഹുദ്ദീന്‍ നഞ്ചിയ മ്മയെ പരിചയപ്പെടുത്തി. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാ ന്‍ കെ സി കെ സൈതാലി അധ്യക്ഷത വഹിച്ചു.തമ്പ് കണ്‍വീനര്‍ കെ എ.രാമു പ്രബന്ധം അവതരിപ്പിച്ചു. എംഇഎസ് സംസ്ഥാന സെക്ര ട്ടറി ജബ്ബാര്‍ അലി , കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ: വി എ ഹസീ ന തുടങ്ങിയവര്‍ സംസാരിച്ചു.എംഇഎസ് ജില്ലാ സെക്രട്ടറി സെയ്ത് താജുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ കെ പി അക്ബര്‍ നന്ദിയും പറഞ്ഞു.