അലനല്ലൂര്‍: കെഎസ്‌കെടിയു,കര്‍ഷക സംഘം,സിഐടിയു എന്നി വ 14ന് നടത്തുന്ന സാമൂഹിക ജാഗരണ്‍ സംഗമത്തിന്റെ പ്രചരണാ ര്‍ത്ഥം എടത്തനാട്ടുകരയില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. വട്ട മണ്ണപ്പുറത്ത് നിന്നും ആരംഭിച്ച ജാഥ കോട്ടപ്പള്ളയില്‍ സമാപിച്ചു. സി പിഎം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത് ഉദ്ഘാ ടനം ചെയ്തു.സുഗതന്‍ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ പ്രജീഷ് പൂള ക്കല്‍,ജാഥാ മാനേജര്‍ സോമരാജന്‍ പുറ്റാനിശ്ശേരി,കെഎസ്‌കെടിയു നേതാവ് എംപി സുരേഷ്,വിടി ഉസ്മാന്‍,വി.ഷൈജു,അബ്ദുള്ള മാസ്റ്റ ര്‍,കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ പ്രമോദ് സ്വാഗതം പറ ഞ്ഞു.

കോട്ടപ്പള്ളയില്‍ നടന്ന സമാപന യോഗം സിപിഎം ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വി.ടി ഉസ്മാന്‍ അധ്യ ക്ഷ നായി.സോമരാജന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കി രാജ്യത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെ തിരെയാണ് 14ന് ജില്ലായിലെ 12 ഏരിയ കേന്ദ്രങ്ങളിലും മൂന്ന് ഏരി യകള്‍ ചേര്‍ന്ന് ജില്ലാ കേന്ദ്രത്തിലും സാമൂഹിക് ജാഗരണ്‍ സംഗമം നടത്തുന്നത്.വിലക്കയറ്റം,തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയും എല്ലാവര്‍ക്കും വീട്,ആരോഗ്യം,കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങു വില,തൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണം എന്നീ മുദ്രാവാ ക്യങ്ങളുമായാണ് സംഗമം സംഘടിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!