പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എം. സി.എഫിന്റെ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ഉദ്ഘാടനം 12 ന് ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിക്കും. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോ ടെ റീബില്‍ഡ് കേരളയില്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന 32 എം.സി. എഫുകളില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ആദ്യ എം.സി.എഫാണ് സിവി ല്‍ സ്റ്റേഷനില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

നവകേരളം കര്‍മപദ്ധതി ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണ ന്‍, ക്ലീന്‍ കേരള കമ്പനി പാലക്കാട് ജില്ല മാനേജര്‍ ആദര്‍ഷ് ആര്‍. നാ യര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലാ യുധന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.വി. അബിജിത്, കു ടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി.എസ്. മനോജ്, പഞ്ചായ ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!