മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ച്ച എക്‌സലന്‍സിയ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുന്‍ എം.എല്‍.എ കെ.എസ്.ശബരിനാഥന്‍ ഉദ്ഘാടനം ചെയ്തു. നിയോ ജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യ ക്ഷത വഹിച്ചു.ഡോ.തോമസ്സ് ജോര്‍ജ്ജ് കരിയര്‍ ഗൈഡന്‍സ് ആന്റെ മോട്ടിവേഷനല്‍ ക്ലാസ് നയിച്ചു.എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷക ളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം , കാര്‍ഷിക കലാ കായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകള്‍ക്കുള്ള ആദരം, പഠ നോപകരണ വിതരണം, ബ്രയ്ന്‍ ബാറ്റില്‍ ക്വിസ് മത്സരം എന്നിവയു ണ്ടായി.ബ്രയ്ന്‍ ബാറ്റ്ല്‍ ക്വിസ് മത്സരത്തില്‍ അഖില കൃഷ്ണ,മുഹമ്മദ് ആഷിക്ക്,നന്ദന.സി.എസ് എന്നിവര്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.നേതാക്കളായ അഹമ്മദ് അഷ്‌റഫ്,വി.വി ഷൗക്കത്തലി, കെ. എസ് ജയഘോഷ്,വിനോദ് ചെറാട്,നൗഫല്‍ തങ്ങള്‍,സി.പി മുഹമ്മ ദലി,കെ.പി ജഹീഫ്,കുരിക്കള്‍ സെയ്ത്,വിജയരാഘവന്‍ മാസ്റ്റര്‍,ൗഷാ ദ് ചേലംഞ്ചേരി,സഹീല്‍ തെങ്കര,ഹാാരിസ് തത്തേങ്ങലം,ഷെഫിലാ സ് ചേറുംകുളം തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!