തെങ്കര : തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി റോഡിലെ കുഴി യില്‍ വാഴ നട്ട് പ്രതിഷേധിച്ചു.മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡിലെ മണലടിയിലാണ് പ്രതിഷേധം നടന്നത്.സമയബന്ധിതമായി അറ്റ കുറ്റ പണികള്‍ നടത്താത്തത് മൂലം വ്യാപകമായി രൂപപ്പെട്ട റോഡു കളിലെ കുഴികളില്‍ വീണ് ജനങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്ര തിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗ മായാണ് തെങ്കരയിലും പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. നി യോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷമീര്‍ അധ്യക്ഷത വഹി ച്ചു.സാദിഖ് ആനമൂളി, ഉബൈദ് മുണ്ടോടന്‍, റിയാസ് കോല്‍പാടം എന്നിവര്‍ നേതൃത്വം നല്‍കി.യൂസുഫ് പറശ്ശേരി സ്വാഗതവും സഫ്വാന്‍ ആനമൂളി നന്ദിയും പറഞ്ഞു.