പാലക്കാട്: ആഗസ്റ്റ് 14ന് സിഐടിയു,കര്‍ഷക സംഘം,കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന സാമൂഹിക് ജാഗരണ്‍ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.കാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 8,9 തീയതികളില്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രചരണജാഥകളും വിജയിപ്പിക്കാന്‍ സിഐടിയു തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് പികെ ശശി അധ്യക്ഷനായി.ദേശീയ വൈസ് പ്രസിഡന്റ് കെ കെ ദിവാകരന്‍ വിശീദകരണം നടത്തി.ജില്ലാ സെക്രട്ടറി എം.ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രഭാകരന്‍ എംഎല്‍എ,ടികെ അച്യുത ന്‍,വി.സരള,വി.എ മുരുകന്‍,എന്‍.ഉണ്ണികൃഷ്ണന്‍,ടിഎം ജമീല തുടങ്ങി യവര്‍ സംസാരിച്ചു.