അലനല്ലൂര്‍: ‘കല ജീവിതം തന്നെ’ എന്ന പ്രമേയത്തില്‍ രണ്ട് ദിവ സങ്ങളിലായി നടന്ന എസ് എസ് എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു.സാഹിത്യോത്സവ് അഡ്വ.കെ .പ്രേംകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ധാര്‍മിക ബോധമുള്ള കലാകാരന് സമൂഹത്തില്‍ കലാപം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തുടര്‍ന്ന് കുട്ടികൃഷ്ണ മാരാരുടെ ‘കല ജീവിതം തന്നെ’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടന്ന സാഹിത്യ ചര്‍ച്ചയില്‍ എം ജെ ശ്രീചിത്രന്‍,പി സി അഷ്‌റഫ് സഖാഫി , റഫീഖ് കൈലിയാട്,ഹകീം കൊമ്പാക്കല്‍കുന്ന്,ഷഫീഖ് പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, ജനറല്‍, ക്യാമ്പസ്, എന്നീ വിഭാഗങ്ങളിലായി 40 ദേശങ്ങളില്‍ നിന്നുള്ള 600 ലധികം പ്രതിഭകള്‍ ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചു. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജി പി രാമചന്ദ്രന്‍ മുഖ്യാതിഥിയായി.
ഡിവിഷന്‍ സാഹിത്യോത്സവ് ജനറല്‍ കണ്‍വീനര്‍ എന്‍ പി മുഹമ്മദ് ഫായിസ് റശാദി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി പാലോട്, എസ്എസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി സി എം ജഅ്ഫര്‍ അലി, മുഹമ്മദ് സഖാഫി കൊടക്കാട്, സാദിഖ് സഖാഫി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു .ഡിവിഷന്‍ പ്രസിഡണ്ട് റഊഫ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദ് അജ്മല്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ സൈതലവി സഖാഫി നന്ദിയും പറഞ്ഞു. ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ കെ ഹംസ മുസ്ലിയാര്‍ കണ്ടമംഗലത്തെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.