മണ്ണാര്‍ക്കാട്: ഭിന്നശേഷിക്കാര്‍ക്കും പ്രായമേറിയവര്‍ക്കും വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗ കര്യാര്‍ത്ഥം മണ്ണാര്‍ക്കാട് നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് സേവനം താഴെ നിലയില്‍ സജ്ജീകരിച്ചു. 2021-22 വര്‍ഷത്തെ ജന കീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫ്രണ്ട് ഓഫീസ് സേവനം ആധുനിക രീതിയില്‍ ഒരുക്കിയിട്ടുള്ളത്.പൂര്‍ണ്ണമായും ശീതീകരിച്ച കെട്ടിടത്തിലാണ് പുതിയ ഓഫീസ് തുറക്കുന്നത്.
നഗരസഭ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലം മുതല്‍ക്ക് തന്നെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാന്‍ മുകളിലെ ഓഫീസിലേക്ക് നിരന്തരമായി പടവുകള്‍ കയറിയേണ്ടി വന്നിരുന്നു. ഇതിനാണ് ശാശ്വത പരിഹാരം എന്നോണം പുതിയ പദ്ധതി നിലവില്‍ വരുത്തുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഇതിലൂടെ പാലിച്ചത്.
ജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടെയുമുളള ജനസേവന കേന്ദ്രം നാളെ രാവിലെ 10.30ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ സമര്‍പ്പിക്കും. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യ ക്ഷത വഹിക്കും. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എന്‍.വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ജീവനക്കാര്‍ സംബന്ധിക്കും. ഇതിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേ ളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീദ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.ബാലകൃഷ്ണന്‍, മാസിത സത്താര്‍, സി. ഷഫീഖ് റഹിമാന്‍, ഹംസ കുറുവണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.