മണ്ണാര്‍ക്കാട്: തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശികളായ രവികുമാര്‍-ലത ദമ്പതികളുടെ മകള്‍ നിവേദിതയ്ക്ക് മണ്ണാര്‍ക്കാട് കെടിഎം സ്കൂള്‍ 1988-89 ബാച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്വരൂപിച്ച ധനസഹാ യം കൈമാറി.തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റും ചികിത്സ സഹായ സമിതി ചെയര്‍മാനുമായ കെപിഎം സലീം മാസ്റ്റര്‍ക്കാണ് 2,77,710 രൂപയുടെ ചെക്ക് കൈമാറിയത്.ഭാരവാഹികളായ ഗഫൂര്‍ പൊതുവത്ത്,വിജയകുമാര്‍,ഹംസ കുറുവണ്ണ,ഷഫീക്ക് റഹ്മാന്, മോ ഹനന്‍,ശശി പാല്‍ക്കുളങ്ങര,ശ്രീകുമാര്‍,മണികണ്ഠന് എന്നിവര്‍ സംബന്ധിച്ചു.