കല്ലടിക്കോട് : കരിമ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിന്റെ പശ്ചാ ത്തലത്തില്‍ സര്‍വ്വ കക്ഷി യോഗം ചേര്‍ന്നു.ആക്രമണത്തെ അപല പിച്ച് വിദ്യാലയത്തിനായി ഒരുമിച്ച് നില്‍ക്കാന്‍ യോഗം ആഹ്വാനം ചെയ്തു.സ്‌കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസ് സ്റ്റോ പ്പില്‍ ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയു ണ്ടായ അക്രമവും തുടര്‍ന്നുണ്ടായ സാഹചര്യവും ചര്‍ച്ച ചെയ്യാനാ യാണ് കെ ശാന്തകുമാരി എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷിയോഗം ചേര്‍ന്നത്.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ച പി.ടി.എ. വൈസ് പ്രസി ഡന്റ് ജാഫര്‍ അലിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണ മെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.വിദ്യാലയത്തെയും വിദ്യാഥി കളെയും അപമാനിക്കുന്ന നിലപാടാണ് ജാഫറില്‍ നിന്നും ഉണ്ടായ തെന്ന് യോഗം വിലയിരുത്തി. ജാഫര്‍ നടത്തിയ വിവാദ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്‍വലിക്കണമെന്നും.തെറ്റ് തിരു ത്താന്‍ തയ്യാറായിലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോ കാന്‍ സ്‌കൂള്‍ അധിതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കോങ്ങാട് എം എല്‍ എ കെ ശാന്തകുമാരി പറഞ്ഞു.എന്നാല്‍ യോഗത്തില്‍ മുസ്ലീം ലീഗ് പ്രതിനിധി വിദ്യാര്‍ഥികളെ ആക്രമിച്ചവരെ ന്യായീക രിച്ച് സംസാരിച്ചത് ചെറിയ വാക്കു തര്‍ക്കത്തിലേക്ക് എത്തിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതി രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമെടുത്തു. ബസ് സ്റ്റോപ്പില്‍ ഒരു ഹോംഗാര്‍ഡിനെ നിര്‍ത്താന്‍ പൊലീസിന് യോഗത്തില്‍ വെച്ച് എം എല്‍ എ നിര്‍ദേശം നല്‍കി.കുട്ടികളില്‍ ഇത്തരം കാര്യങ്ങളില്‍ അവബോധം ഉണ്ടാകാന്‍ യോഗങ്ങള്‍ വിളി ച്ചുകൂട്ടാനും,സ്‌കൂളിലെ ക്ലബ്ബുകള്‍ അച്ചടക്കസമിതി വഴി വിദ്യാര്‍ ത്ഥികളില്‍ അവബോധം ഉണ്ടാകാനും തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താ നും തീരുമാനമെടുത്തു.
കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രന്റെ അധ്യക്ഷത യില്‍ എം എല്‍ എ.കെ ശാന്തകുമാരി , ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ്റ് ബിനു മോള്‍, എജ്യുക്കേഷന്‍ ഡയറക്ടര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എച്ച് ജാഫര്‍, ബ്ലോക്ക് മെമ്പര്‍ സി കെ ജയശ്രീ, പി ടി എ പ്രസിഡന്റ് യുസഫ് പാലക്കല്‍, പ്രധാനധ്യാപകന്‍ പി ഭാസ്‌കര ന്‍, വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍, എസ് ഐ ഡോമാനിക് ദേവരാജ് വിവിധ രാഷ്ട്രീയപാര്‍ട്ടിയിലെ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.