മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളേജ് അസിസ്റ്റന്റ് പ്രൊഫസ റും മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. എ.എം.ശിഹാബിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം.ഇന്ത്യയില്‍ ഒരു ഗവ.എയ്ഡഡ് കോ ളേജിലെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജായി ഏറ്റവും കുറഞ്ഞ പ്രായ ത്തില്‍ അവരോധിക്കപ്പെട്ടതിനാണ് പുരസ്‌കാരം.എംഇഎസ് പാല ക്കാട് സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യ ബുക്ക് റെക്കോര്‍ഡ്‌സി ന്റെ അംഗീകാരപത്രവും മെഡലും സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ കൈമാറി.യുവാക്കളെയും വനിതകളെ യും സ്ഥാപനങ്ങളുടെ നേതൃനിരയിലേക്ക് കൊണ്ടുവന്ന എം.ഇ. എസിനുള്ള അംഗീകാരം കൂടിയാണ് ഈ റെക്കോഡെന്ന് അദ്ദേഹം പറഞ്ഞു.

ജാമിഅ നദ് വിയ്യ എടവണ്ണ,ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ശിഹാബ് നിലവില്‍ ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയാണ്.തൊടുപുഴ ആയപ്പുരയ്ക്കല്‍ മുഹമ്മദ് ലബ്ബയും സല്‍മയുമാണ് മാതാപിതാക്ക ള്‍. ഭാര്യ: തച്ചമ്പാറ ദേശബന്ധു ഹൈസ്‌കൂള്‍ അധ്യാപിക റോശ്‌ന അഷ്‌റഫ്. മക്കള്‍:അദീബ്,അമല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!