അലനല്ലൂര്‍ : കര്‍ക്കിടക വാവിനോടനുബന്ധിച്ച് എടത്തനാട്ടുകര ചളവ അഭയം സഹായ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബലിതര്‍പ്പണ ചടങ്ങില്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നുള്ള നിര വധി പേര്‍ പങ്കെടുത്തു.ബലി തര്‍പ്പണത്തിനായി പ്രദേശത്ത് നിന്നും ദൂരസ്ഥലങ്ങളില്‍ പോകുന്നവര്‍ക്ക് ആശ്വാസമായാണ് ചളവത്തുപടി പാലം കടവില്‍ അഭയം സഹായസമിതി തര്‍പ്പണത്തിന് സൗകര്യ മൊരുക്കിയത്.ആചാര്യന്‍ പനച്ചിക്കുത്ത് ഗോപാലകൃഷ്ണന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.എം.പത്മനാഭന്‍ .കെ .രാമചന്ദ്രന്‍ ,കെ കൃഷ്ണ ന്‍, പൂജാലയം അയ്യപ്പന്‍, എം പരശുരാമന്‍, പി.ശിവശങ്കരന്‍, യു. ഗോപാലകൃഷ്ണന്‍, സി.വാസുദേവന്‍, എം.പി.സുഗതന്‍, പി.ശ്രീധരന്‍, സി.തങ്കപ്പന്‍ നായര്‍, എന്നിവര്‍ നേതൃത്വം നല്‍കി.ഇത് ആറാം തവ ണയാണ് ജനകീയ കൂട്ടായ്മയില്‍ ചളവയില്‍ ബലതര്‍പ്പണ ചടങ്ങു കള്‍ സംഘടിപ്പിച്ചത്.