മണ്ണാര്‍ക്കാട്: തച്ചനാട്ടുകര ചാമപ്പറമ്പ് സ്വദേശികളായ രവികുമാര്‍-ലത ദമ്പതികളുടെ മകള്‍, നിവേദിതയുടെ കരള്‍ മാറ്റിവെക്കുന്നതി നും കിഡ്നി രോഗബാധിതരായ കുന്തിപ്പുഴയിലെ ഷംസുദ്ദീന്-റസിയ ദമ്പതികളുടെ ചികിത്സക്കുമായി വോയിസ് ഓഫ് മണ്ണാ ര്‍ക്കാട് സ്വരൂപിച്ച ധനസഹായം കൈമാറി.നിവേദിത മോള് ചികി ത്സാസഹായ കമ്മിറ്റി പ്രസിഡണ്ടും തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെപിഎം സലീം മാസ്റ്റര്‍, പീടിയേക്കല്‍ ഷം സുദ്ദീന്‍-റസിയ ചികിത്സ സഹായ കമ്മിറ്റി ചെയര്മാന് കെ സി അബ്ദുറഹിമാന് എന്നിവര്‍ക്കാണ് ചെക്ക് കൈമാറിയത്. വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികളായ ഗഫൂര്‍ പൊതുവത്ത്, ശ്രീവത്സ ന്,രമേഷ് പൂര്‍ണിമ,ഒമല്‍ അബ്ദു എന്നിവരും ചികിത്സാ കമ്മിറ്റി ഭാരവാഹികളായ റഷീദ് മുറിയങ്കണ്ണി,അഭിജിത്ത്, രാധാകൃഷ്ണന് മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.