കരിമ്പുഴ: എസ് എസ് എഫ് കരിമ്പുഴ സെക്ടര്‍ സാഹിത്യോത്സവ് കാവുണ്ടയില്‍ സമാപിച്ചു.രണ്ട് ദിനങ്ങളിലായി നടന്ന സാഹിത്യോ ത്സവില്‍ ഏഴ് യൂണിറ്റുകളില്‍ നിന്നായി നൂറ്റി അമ്പതോളം വിദ്യാര്‍ ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മല്‍സരിച്ചു. കോട്ടപ്പുറം യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കുലിക്കിലിയാട്, പാറയില്‍ കുളമ്പ് യൂണിറ്റു കള്‍ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങള്‍ നേടി.

സമാപന സംഗമം ഉസ്മാന്‍ സഖാഫി കുലിക്കിലിയാട് ഉദ്ഘാടനം ചെയ്തു. റാഫി സഖാഫി കാവുണ്ട അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി സ്വാദിഖ് സഖാഫി കോട്ടപ്പുറം സന്ദേശ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് ശക്കീര്‍ സഖാഫി കോട്ടപ്പുറം ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. എസ് എസ് എഫ് ഡി വിഷന്‍ പ്രസിഡന്റ് റഊഫ് സഖാഫി കോട്ടപ്പു റം പതാക കൈമാറി. കേരള മുസ് ലിം ജമാഅത്ത് സോണ്‍ സെക്രട്ട റി ഹംസ കാവുണ്ട ഫല പ്രഖ്യാപനം നിര്‍വഹിച്ചു. സൈതലവി തോ ട്ടര, അബ്ദുല്ല മാസ്റ്റര്‍ കോട്ടപ്പുറം, ഹംസ ചീരക്കുഴി ,നൗഷാദ് കുന്ന ത്ത് , സാബിത്ത് പാവക്കുന്ന്, ഹനീഫ കുലിക്കിലിയാട്, ഷഫീഖലി റഹ്മാനി കാവുണ്ട, നബീല്‍ കാവുണ്ട ,മഹല്ല് സെക്രട്ടറി നാസര്‍, മുനവ്വര്‍ കരിപ്പമണ്ണ, ഫായിസ് മുസ്ലിയാര്‍ തോട്ടര എന്നിവര്‍ പങ്കെടു ത്തു.

സെക്ടര്‍ സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ആഗസ്റ്റ് 5, 6 തിയ്യതികളില്‍ തിരുവിഴാംകുന്നില്‍ വച്ച് നടക്കുന്ന ഡിവിഷന്‍ സാഹിത്യോത്സവില്‍ മത്സരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!