തച്ചമ്പാറ : ദേശബന്ധു ഹയർ സെക്കൻ്റെറി സ്ക്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ പി.ടി.എ വിജയോൽസവം 2022 സംഘടിപ്പിച്ചു . കോങ്ങാട് നി യോജക മണ്ഡലം എം.എൽ.എ അഡ്വ . കെ ശാന്ത കുമാരി ഉദ്ഘാ ടനം ചെയ്തു .പി .ടി .എ പ്രസിഡണ്ട് ഷാജു ജേക്കബ് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ , പ്രിൻസിപ്പാൾ സ്മിത.പി.അയ്യങ്കുളം , ഹെഡ്മാസ്റ്റർ ബെന്നി ജോസ് കെ , ഷെറീക്ക , എ.വി ബ്രൈറ്റി , എം.വിനോദ് തുടങ്ങിയവർ സംസാരിച്ചു . 73 സമ്പൂർണ്ണ എ പ്ലസ് ജേതാക്കൾക്കളെയും മറ്റ് ഉന്നത വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.വിവിധ ക്ലബുകളും, സ്കൗട്ട്, ഗൈഡ് യൂണിറ്റുകളും കുട്ടികളെ ആദരിച്ചു. ഡ്രോപ്പ് റോബാൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ച ടീമുകളെ ചടങ്ങിൽ എം.എൽ.എ ട്രോഫി നൽകി ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!