മണ്ണാര്‍ക്കാട്: കെ.എന്‍.എം മണ്ണാര്‍ക്കാട്മണ്ഡലം പഠന ക്യാമ്പ് ചിറ ക്കല്‍പ്പടി മദ്‌റസത്തുല്‍ ഇസ് ലാമിയയില്‍ നടന്നു.കെ.എന്‍.എം ജില്ലാ പ്രസിഡന്റ് എന്‍.എ.എം ഇസ്ഹാഖ് മൗലവി ക്യാമ്പ് ഉദ്ഘാ ടനം ചെയ്തു. മദ്‌റസ പൊതു പരീക്ഷകളിലും പത്ത്, പ്ലസ്ടു പരീക്ഷ കളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.’നമ്മുടെ കു ടുംബം’, ‘എന്ത് കൊണ്ട് തൗഹീദ്’, ‘ജീവിതവിശുദ്ധി’, ‘നമ്മുടെ ദൗത്യം’ എന്നീ വിഷയങ്ങളില്‍ ജൗഹര്‍ അയനിക്കോട്, അഹമ്മദ് അനസ് മൗലവി, ശാഹിദ് മുസ് ലിം ഫാറൂഖി, ഹദ്യത്തുല്ല സലഫി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് പി. ഉമ്മര്‍ മാസ്റ്റര്‍ ചിറക്കല്‍പ്പടി അധ്യക്ഷത വഹിച്ചു. മുഹമ്മദാലി അന്‍സാരി, കെ.വി മുഹമ്മദ് മൗലവി, ഹസൈനാര്‍ നാട്ടുകല്‍, ശരീഫ് മേലേ തില്‍, പിഎം അബ്ദുല്‍ അസീസ്, എന്‍.ഹംസ തച്ചമ്പാറ, അബ്ദുല്ല സ്വലാഹി, ശിഹാബ് തൊടുപുഴ, ബഷീര്‍ കാരാകുര്‍ശി, അബൂ ഫൈസല്‍ അന്‍സാരി, ടി.എ നാസര്‍, സി.കെ ഫജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!