മണ്ണാര്‍ക്കാട് :നഗരത്തിലെ അപകടകേന്ദ്രമായ കോടതിപ്പടി കവല യില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്ന തിനായുള്ള ഫസ്റ്റ് എയിഡ് ഡെിക്കല്‍ കിറ്റ് നല്‍കി എച്ച്ഡിഇപി. ഹോം ഗാര്‍ഡുമാരായ പ്രഭാകരന്‍,ശശികുമാര്‍,കോടതിപ്പടിയിലെ വ്യാപാരിയും സിവില്‍ ഡിഫന്‍സ് അംഗവുമായി ഷിഹാസ്, തൊഴി ലാളി യൂണിയന്‍ പ്രതിനിധി റഫീക്ക് എന്നിവര്‍ക്കാണ് മെഡിക്കല്‍ കിറ്റ് എച്ച്ഡിഇപി ഭാരവാഹികളായ അബ്ദുല്‍ ഹാദി അറയ്ക്കല്‍, അന്‍വര്‍ ഓഫ് റോഡ് എന്നിവര്‍ ചേര്‍ന്ന് കൈമാറിയത്.നഗരത്തില്‍ വാഹനയാത്ര അത്ര സുരക്ഷിതമല്ലാത്ത ഒരിടമാണ് കോടതിപ്പടി .കാല്‍നടയാത്രക്കാരും പകടത്തില്‍പ്പെടാറുണ്ട്.സീബ്രാലൈനിലൂടെ പാത മുറിച്ച് കടക്കുമ്പോള്‍ പോലും കാല്‍നടയാത്രക്കാരെ വാഹന മിടിക്കാറുണ്ട്.ഇത്തരം അപകടങ്ങളില്‍ ചെറിയ പരിക്കുകളുണ്ടാകു ന്നവര്‍ക്ക് സ്ഥലത്ത് തന്നെ പ്രാഥമികമായ ശുശ്രൂഷ ഉറപ്പാക്കാനാണ് എച്ച്ഡിഇപിയുടെ ഇടപെടല്‍.