അഗളി: അട്ടപ്പാടിയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ പുള്ളിമാന്‍ കുട്ടിയ്ക്ക് നാട്ടുകാര്‍ തുണയായി.വ്യാഴാഴ്ച രാവിലെയോടെ ഗൂളിക്കട വിലാണ് സംഭവം.തെരുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് പുള്ളിമാന്‍ കുട്ടിയെ ഗൂളിക്കടവിലെ ഒഎല്‍എച്ച് കോളനിയിലേക്ക് ഓടിച്ച് കൊ ണ്ട് വരികയായിരുന്നു.ശബ്ദം കേട്ട് പ്രദേശത്തുണ്ടായിരുന്നവരെത്തി നോക്കുമ്പോള്‍ ഒരു മാന്‍കുട്ടിയെ നായ്ക്കളെല്ലാം ചേര്‍ന്ന് കൂട്ടമായി ആക്രമിക്കുന്നതാണ് കണ്ടത്.നായകള തുരത്തിയ ശേഷം പരിക്കേറ്റ മാന്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. കാ ലുകളില്‍ നായ്ക്കളുടെ കടിയേറ്റ് അവശനിലയിലായിരുന്നു മാന്‍ കുട്ടി.വെള്ളവും പ്രാഥമിക ശുശ്രൂഷകളും നല്‍കി പ്രദേശവാസികള്‍ രക്ഷകരായി.വിവരമറിയിച്ചതിന്റെ വനപാലകരെത്തി മാന്‍കുട്ടി യെ അഗളിയിലെ വെറ്ററിനിറി ആശുപത്രിയിലേക്ക് മാറ്റി.മാന്‍കുട്ടി സുഖം പ്രാപിക്കുന്ന മുറയ്ക്ക് കാട്ടിലേക്ക് കയറ്റി വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!