അഗളി: അട്ടപ്പാടിയിലെ എം.ആര്‍. എസ്. ഹോസ്റ്റല്‍ കെട്ടിടം നവീ കരിക്കുമെന്നും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അതിനായി നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി പറഞ്ഞു. എം.ആര്‍. എസ്. സന്ദര്‍ശിച്ച് വിദ്യാര്‍ ത്ഥികളും അധ്യാപകരുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളു ടെ ആവശ്യങ്ങള്‍ ജില്ലാ കലക്ടര്‍ ചോദിച്ചറിയുകയും ചെയ്തു. ഹോസ്റ്റ ല്‍ നവീകരിക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രം എസ്റ്റിമേറ്റ് ഉണ്ടാക്കുന്ന തായും ജില്ലാ കലക്ടര്‍ അറിയിച്ചു.
സാമ്പാര്‍കോട്, കാവുണ്ടിക്കല്‍ കോളനികള്‍ സന്ദര്‍ശിക്കുകയും ജി ല്ലാ കലക്ടര്‍ ഗര്‍ഭിണികളുമായും ഊരുനിവാസികളുമായും സംസാ രിക്കുകയും ചെയ്തു.കൂടാതെ അട്ടപ്പാടി മേഖലയിലെ ആണ്‍ കുട്ടിക ളുടെയും പെണ്‍കുട്ടികളുടെയും പ്രീ – മെട്രിക് ഹോസ്റ്റലുകള്‍ സന്ദ ര്‍ശിച്ചു. ഹോസ്റ്റലുകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് ചോദിച്ചറി യുകയും ചെയ്തു.
അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ വട്ട്‌ലക്കിയുള്ള ബാംപു ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റും ജില്ലാ കലക്ടര്‍ സന്ദര്‍ ശിച്ചു. ടൂറിസ്റ്റുകളെ മുന്നില്‍ കണ്ട് അലങ്കാര ഉല്‍പന്നങ്ങള്‍, ഗൃഹോ പകരണങ്ങള്‍ എന്നിവ നിര്‍മിച്ചിരിക്കുന്നതും സന്ദര്‍ശിച്ചാണ് ജില്ലാ കലക്ടര്‍ മടങ്ങിയത്.