അഗളി :അട്ടപ്പാടി ബ്ലോക്ക് തല കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ മാത്യു അധ്യ ക്ഷനായി.പ്ലാന്റ് ജീനോം ദേശിയ അവാര്‍ഡ് ജേതാവ് ജോര്‍ജ് കല്ലു വേലിനെ ആദരിച്ചു.ഞാറ്റുവേല ചന്തയുടെ ഭാഗമായി കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും എത്തിച്ച അത്യുല്പാദന ശേഷിയുള്ള ജാതി,റംബുട്ടാന്‍,കുരുമുളക്,പ്ലാവ്,മംഗോസ്റ്റിന്‍,ഗ്രാമ്പു,അവകാഡോ തുടങ്ങിയ തൈകളുടെ വില്പനയും നടന്നു.ബ്ലോക്ക് തലത്തില്‍ കൃഷി വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളെ കുറിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ലത ശര്‍മ്മ വിശദീകരിച്ചു. ബ്ലോക്ക് വികസന സമിതി അദ്യക്ഷ കാളിയമ്മ മുരുകന്‍, കൃഷി ഓഫീസര്‍മാരായ ദീപ ജയന്‍, അജയ്കുമാര്‍, കര്‍ഷക സുഹൃത്തുക്കള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നി വര്‍ പങ്കെടുത്തു.