മണ്ണാർക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായിഎട്ടാം തവണയും നൂറ് ശതമാനം വിജയം കൈവരിച്ച വടശ്ശേരിപ്പുറം ഷെ യ്ക്ക് അഹമ്മദ് ഹാജി സ്മാരക സർക്കാർ ഹൈസ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ വിജയോത്സവം നടത്തി. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.പ്രധാനാധ്യാപകൻ പി.സി.സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ,ഗ്രാമ പഞ്ചായത്ത് ആരോഗ്യ വി ദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.റജീന,പി.ടി.എ പ്രസിഡണ്ട് സമദ് നാലകത്ത്, ബിന്ദു പി.എസ് വയലിൽ,വഹീദ് മുണ്ടയിൽ, എസ്. ബാബുരാജൻ,സ്റ്റാഫ് സെക്രട്ടറി അബ്ദുൽനാസർ പ്രസംഗിച്ചു. സമ്പൂർണഎ പ്ലസ് ജേതാക്കൾക്കും പത്താം ക്ലാസ് അധ്യാപിക ഹസീനക്കും മറ്റ് വിജയികൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!