പാലക്കാട് ജില്ലയില്‍ നിലവിലുള്ള അഞ്ച് കാര്‍ഷിക ഫാമുകള്‍ വി കസിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. ജില്ലയില്‍ മുതലമട, കുന്നനൂര്‍, അനങ്ങടി, ആലത്തൂര്‍, കോങ്ങാട് എന്നിവിടങ്ങളിലായി അഞ്ച് ഫാമുകളാണുള്ളത്. ഇതില്‍ അനങ്ങനടി, ആലത്തൂര്‍, കോങ്ങാട് ഫാമുകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ പഠിക്കാവുന്ന വിധം മാറ്റങ്ങള്‍ കൊണ്ട് വരും. ഈ സാമ്പത്തിക വര്‍ഷം തന്നെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം ആലത്തൂരില്‍ നഴ്സറി നിര്‍മ്മിക്കും. കൂടാതെ മുതലമടയില്‍ മാമ്പഴ കോര്‍ഡ് സ്റ്റോറേജ് സംഭരണ യൂണിറ്റ് നിര്‍മ്മിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കുള്ള മാറ്റം ജില്ലയ്ക്ക് ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളിലായി കാര്‍ഷിക മേഖലയ്ക്കായി ധാരാളം പ്ര വര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. നെ ല്‍ക്കര്‍ഷകര്‍ക്കായി സമൃദ്ധി പദ്ധതി നടപ്പാക്കി വരുന്നുണ്ട്. കൃഷി യിറക്കുന്നതിന് മുന്‍പുള്ള പ്രാരംഭ ചെലവുകള്‍ക്കായി കര്‍ഷകര്‍ക്ക് ഹെക്ടറിന് പരമാവധി 17500 രൂപവരെ സബ്സിഡി നല്‍കുന്ന പദ്ധതി യാണ് സമൃദ്ധി. ഒരു കോടിയിലധികം എല്ലാവര്‍ഷവും സമൃദ്ധി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവയ്ക്കുന്നുണ്ട്. ഇത് പാടശേ ഖര സമിതികള്‍ക്ക് നല്ല രീതിയില്‍ പ്രയോജനം ചെയ്യുന്നു. കര്‍ഷ കരുടെ ആവശ്യം പരിഗണിച്ച് വളത്തിന്റെ ലഭ്യതക്ക് ഈ വര്‍ഷം തന്നെ ഇടപെടല്‍ നടത്താനും ജില്ലാ പഞ്ചായത്ത് ആലോചി ക്കുന്നുണ്ട്.