മണ്ണാര്‍ക്കാട്: വിയ്യക്കുര്‍ശ്ശി കാരക്കുന്നില്‍ പുതുതായി നിര്‍മ്മിച്ച ഫത്ഹിയ്യ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി നിര്‍വഹിച്ചു.മസ്ജിദ് കമ്മറ്റി പ്രസിഡന്റ് കെ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനായി.കൊറ്റിയോട് മഹല്ല് ഖാസി പി റഫീക്ക് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സ്വലാഹുദീന്‍ ഫൈസി വല്ലപ്പുഴ ആത്മീയപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ചെറുട്ടി മുഹമ്മദ്, ഹബീബ് ഫൈസി കോട്ടോപ്പാടം, അഷ്‌റഫ് ഫൈസി, സലാം മാസ്റ്റര്‍, ടി.കെ അബുബക്കര്‍ ബാവി, ആലിക്കല്‍ മൊയ്തീന്‍ ഹാജി, കൊറ്റിയാട് മഹല്ല് ഭാരവാഹികളായ നൂര്‍ മുഹമ്മദ്, സുലൈമാന്‍ ഹാജി വേളൂരന്‍ , മസ്ജിദ് കമ്മറ്റി ഭാരവാഹികളായ മുസ്തഫ ഹാജി വേള്ളൂരന്‍ , ഹക്കീം ഫൈസി, ഫിറോസ് ബാബു എസ് കെ , അബ്ബാസ്, എം സി കുഞ്ഞഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മജ്‌ലിസുന്നൂര്‍ നടന്നു.മന്‍സൂറലി ദാരിമി കാപ്പ്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!