മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസി ഡന്റായി യു.ഡി.എഫിലെ കോണ്‍ഗ്രസ് പ്രതിനിധി വിജയലക്ഷ്മിയെ തിരഞ്ഞെടുത്തു. 18 അംഗ ഭരണ സമതിയില്‍ പതിനൊന്ന് വോട്ടുക ള്‍ നേടിയാണ് രണ്ടാം വാര്‍ഡ് അംഗം വിജയലക്ഷ്മി വൈസ് പ്രസിഡ ന്റായത്. എതിര്‍ സ്ഥാനാര്‍ഥി സി.പി.എം പ്രതിനിധി വിനീതക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന്റെ തീരുമാന പ്രകാരം മേരി സന്തോഷ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നട ന്നത്. യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം കോണ്‍ഗ്രസി നും ശേഷിക്കുന്ന രണ്ട് വര്‍ഷം മുസ്ലിംലീഗിനുമാണ് വൈസ് പ്രസി ഡന്റ് സ്ഥാനം. നിലവില്‍ മുസ്ലിം ലീഗ് പ്രതിനിധി കെ.കെ ലക്ഷ്മിക്കു ട്ടിയാണ് പ്രസിഡന്റ്. 18 അംഗ ഭരണ സമിതിയില്‍ മുസ്ലിംലീഗ് -6, കോണ്‍ഗ്രസ് – 4, സി.എം.പി – 1, സി.പി.എം – 4, സി.പി.ഐ -3 എന്നിങ്ങ നെയാണ് കക്ഷി നില.