മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കോടതിയില്‍ മൊഴി മാറ്റി നല്‍കിയ താല്‍ക്കാലിക വാച്ചറെ വനംവകുപ്പ് പിരിച്ചുവിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയിലെ വിചാരണ യ്ക്കിടെ കൂറുമാറിയ 12-ാം സാക്ഷി അനില്‍കുമാറിനെയാണ് പിരിച്ചുവിട്ടത്.മധുവിനെ കാട്ടില്‍ നിന്നും പിടിച്ച് കൊണ്ട് വരുന്ന തും മര്‍ദിക്കുന്നതും കണ്ടുവെന്നു മജിസ്‌ട്രേറ്റിനു 164-ാം വകുപ്പ് അനുസരിച്ച് മൊഴി നല്‍കിയ ആളാണ് അനില്‍കുമാര്‍.എന്നാല്‍ സംഭവം നടന്ന ദിവസം ഓര്‍മ്മയില്ലെന്നും മധുവിനെ അറിയില്ലെ ന്നും കേട്ടിട്ടുണ്ടെന്നുമാണ് വിചാരണയ്ക്കിടെ അനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്.മധുവിനെ കാട്ടില്‍ നിന്നും പിടിച്ച് കൊണ്ട് വരുന്നത് കണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഇക്കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നു സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറ ഞ്ഞപ്പോള്‍ അതല്ലൊം പൊലീസ് പറയാന്‍ നിര്‍ദേശിച്ചതാണെന്നായി രുന്നു അനില്‍കുമാര്‍ മറുപടി നല്‍കിയത്.അതിനിടെ ഇന്ന് 14-ാം സാക്ഷി ആനന്ദ് കുമാറും കൂറുമാറി.കോടതിയില്‍ വിചാരണ നേരിട്ട നാലാം സാക്ഷിയാണ് കേസില്‍ കൂറുമാറുന്നത്.വാച്ചര്‍ അനില്‍കുമാര്‍,പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍,11-ാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് നേരത്തെ കൂറുമാറിയത്.13-ാം സാക്ഷി സുരേഷ് അസുഖത്തെ തുടര്‍ന്ന് കോടതിയില്‍ ഹാജരായില്ല.സാക്ഷികള്‍ കൂറുമാറുന്നതില്‍ മധുവിന്റെ കുടുംബം ആശങ്കയിലാണ്.