കോട്ടോപ്പാടം: വിസ്മയിപ്പിക്കുന്ന പ്രതിഭാധനത്വം കൊണ്ട് മുസ്ലിം ന വോത്ഥാന ചരിത്രത്തെ ജ്വലിപ്പിച്ച സമുന്നത വ്യക്തിത്വമായിരുന്നു കെ.എം.സീതിസാഹിബ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.കൊമ്പം യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് മീറ്റും സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയും എഴുത്തും പ്രഭാഷണവും സുന്ദരമായി സംഗമിച്ച ജീവി തമായിരുന്നു അദ്ദേഹത്തിന്റേത്.സവിശേഷമായ സമകാലിക രാ ഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ സീതി സാഹിബിന്റെ ജീവി തം ഭാവിതലമുറക്ക് വലിയ പാഠമാണ്.ലക്ഷ്യങ്ങള്‍ നേടാനുള്ള ദൃഢ നിശ്ചയവും ആത്മവിശ്വാസവും നവസാങ്കേതിക പരിജ്ഞാനവും ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം പ്രാപ്തമാകണം.ഡിജിറ്റല്‍ സാങ്കേതികതക്ക് നവലോക ക്രമത്തില്‍ നിര്‍ണായക സ്ഥാനമാണു ള്ളതെന്നും എംഎല്‍എ പറഞ്ഞു.
മൗലാനാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് എന്‍.മുഹമ്മദ് മിന്‍ഹാജ് അധ്യക്ഷനായി. വടശ്ശേരിപ്പുറം വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ വിജയിച്ച തൊണ്ണൂറ് വിദ്യാര്‍ത്ഥികള്‍ക്കും സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.റജീന,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്,മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്,പെന്‍ഷനേഴ്‌സ് ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഹസ്സന്‍ മാസ്റ്റര്‍,എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് എ.മുഹമ്മദ് ഉനൈസ്,അക്കര മുഹമ്മദ്, കോഴിശ്ശേരി അബ്ദുല്ല,ഹമീദ് അക്കര, വി.പി.ഇബ്രാഹിം,കെ.എച്ച്.ഫഹദ്,കെ.അലി നിജാദ്,കെ. സഫീര്‍,ടി.സാബിത്ത്പ്ര സംഗിച്ചു.എന്‍.ഷഫീഖ്, ടി. ഷാമില്‍,ഹാഷിം,സി.ടി.റസല്‍,സഫുവാന്‍, കെ.അലി ആഷിര്‍, മുനവ്വറലി നേതൃത്വം നല്‍കി.