അഗളി: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനശല്ല്യം രൂക്ഷമാകുന്നു. പു ളക്കുന്നിലും പരിസരത്തും ജനം ഭീതിയിലാണ്.രാത്രി കാലങ്ങളില്‍ കാടിറങ്ങിയെത്തുന്ന ഒറ്റയാന്‍ കൃഷി നശിപ്പിച്ചും വീടുകള്‍ക്ക് അരുകിലെത്തിയും നാട്ടുകാരെ ആശങ്കയിലാക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കടയില്‍ നിന്നും വീട്ടിലേക്ക് മട ങ്ങുന്നതിനിടെ റോഡില്‍ നില്‍ക്കുകയായിരുന്ന ഒറ്റയാന്റെ മുന്നില കപ്പെട്ട പുത്തന്‍പുരയില്‍ സുദര്‍ശനന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെ ട്ടത്.വീടിനടുത്തെത്തിയ ആനയെ കണ്ട വീട്ടുകാരുടെ കരച്ചില്‍ കേ ട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് ആനയെ തുരത്തിയത്.സുദര്‍ശന്റെ പറമ്പിലെ കുലച്ച വാഴകള്‍ ആന നശിപ്പിച്ചു.
കുമ്പളുങ്ങല്‍ അനൂപ്,പ്രഭാകരന്‍,വിജയന്‍,ജോബി തുടങ്ങിയവരുടെ പറമ്പില്‍ തെങ്ങും കമുകും കുരുമുളകും വാഴയും ആന നശിപ്പിച്ചു. ചുണ്ടകുളത്ത് ഊരിനടുത്ത് സാബു,രാജു എന്നിവരുടെ പറമ്പിലാണ് ഒറ്റയാന്റെ വിളയാട്ടം.മൂന്ന് ദിവസം തുടര്‍ച്ചയായി രാത്രി വൈദ്യുതി വേലി തകര്‍ത്ത് അകത്ത് കയറിയ ആന കൃഷിയാകെ നശിപ്പിച്ചു. നിരവധി വാഴയും കമുകും നഷ്ടമായി.
കഴിഞ്ഞ ദിവസം കോട്ടത്തറ നായ്ക്കര്‍പാടിയില്‍ ജനവാസ മേഖല യില്‍ 13 അംഗ കാട്ടാന സംഘമെത്തിയിരുന്നു.കോട്ടത്തറ ഗവ.രാജീ വ് ഗാന്ധി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കുടിവെള്ള ടാ ങ്കും മതിലും ആനകള്‍ തകര്‍ത്തിരുന്നു.എണ്ണൂറിലധികം കുട്ടികള്‍ പഠിക്കുന്ന കോളേജിന്റെ കാമ്പസില്‍ കാട്ടാനകള്‍ നിരന്തരം എത്തു കയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഭീതിയിലാണ്.ചിറ്റൂരില്‍ അങ്കണവാടിക്ക് സമീപം സാലിയുടെ വീടിനോട് ചേര്‍ന്നുള്ള ചായ്പും തകര്‍ന്നിട്ടുണ്ട്.