കല്ലടിക്കോട്: ദേശീയപാതയില്‍ പനയമ്പാടം മേഖലയിലെ അപക ടങ്ങള്‍ക്ക് അറുതി വരുത്താന്‍ ദുബായ് കുന്ന് മുതല്‍ പള്ളിപ്പടി വ രെയുള്ള ഭാഗത്തെ കൊടും വളവ് നിവര്‍ത്തി പാത പുനര്‍നിര്‍ മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീ കരിക്കണമെന്ന് കോങ്ങാട് എംഎല്‍എ അഡ്വ.കെ ശാന്തകുമാരി നിയമസഭയില്‍ ആവശ്യപ്പെട്ടു.ദേശീയപാത നവീകരണത്തിന് ശേഷം പനയമ്പാടത്ത് അറുതിയില്ലാതെ തുടരുന്ന അപകടങ്ങളെ കുറിച്ച് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് സംസാരിക്കുകയാ യിരുന്നു എംഎല്‍എ.
ഈ ഭാഗത്ത് റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപ കടം വരുത്തി വെക്കുന്നത്.കച്ചേരിപ്പടി മുതല്‍ താഴെ പനയമ്പാടം വരെയുള്ള വളവ് നിവര്‍ത്തി റോഡ് താഴ്ത്തി നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.എന്നാല്‍ വളവ് നിവര്‍ത്താതെ പാത നിര്‍മിച്ച തിനാല്‍ അപകടങ്ങള്‍ ഇവിടെ പെരുകുകയാണ്.നാളിതു വരെ 55 അപകടങ്ങളിലായി ഏഴ് മരണവും 65 പേര്‍ക്ക് പരിക്കേറ്റതായും ഈ മാസം മാത്രം നാല് അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതായും എംഎല്‍എ നിയമസഭയെ അറിയിച്ചു.മഴ കനക്കുന്ന സമയത്ത് റോഡിലൂടെ വെള്ളം മറുവശത്തേക്ക് ഒഴുകുന്നത് റോഡിന്റെ മിനുസം വര്‍ധി പ്പിക്കുന്നതും ദൂരക്കാഴ്ചയില്ലാത്ത ഇറക്കവും കൊടുംവളവുമാണ് അപകടങ്ങളുടെ പ്രധാന കാരണം.നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും പൂര്‍ണമായി അപകടം ഒഴിവാക്കാനായിട്ടില്ലെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
വിഷയം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേയും ദേശീയ പാത അതോറിറ്റിയുടേയും ശ്രദ്ധയില്‍പ്പെടുത്താമെന്ന് പൊതുമരാ മത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സബ്മിഷന് മറുപടി നല്‍കി. സ്ഥലം ഏറ്റെടുത്ത് വളവ് നിവര്‍ത്തല്‍ പ്രവൃത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ച പ്ലാനിലും പ്രൊഫൈലിലും ഉള്‍ പ്പെട്ടിരുന്നില്ല.ഇവിടെ കൂടുതല്‍ പ്രവൃത്തി ചെയ്യുന്നതിന് മന്ത്രാലയ ത്തിന്റെ അനുമതി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.