അലനല്ലൂര്‍: കൊതിയൂറും ചക്കവിഭവങ്ങളുടെ പ്രദര്‍ശനമൊരുക്കി വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂള്‍ ലോക ചക്കദിനമാഘോഷിച്ചു. ചക്ക കൊണ്ട് പ്രഥമന്‍,വരട്ടി, ഉപ്പേരി,പുഴുക്ക്,ഉണ്ണിയപ്പം, അട, അച്ചാ ര്‍,കൊണ്ടാട്ടം,പപ്പടം തുടങ്ങിയ വിഭങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാ യിരുന്നത്.വിവിധ മത്സരങ്ങളുമുണ്ടായി.
ചക്കയുടെ പ്രാധാന്യത്തേയും നാട്ടുഭക്ഷണത്തിന്റെ മേന്‍മയെ കു റിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രദര്‍ശനം സഹായിച്ചതായി സ്‌കൂള്‍ അധികൃതര്‍ അഭിപ്രായപ്പട്ടു.പിടിഎ വൈസ് പ്രസിഡന്റ് മുസ്തഫ മാമ്പള്ളി ഉദ്ഘടനം ചെയ്തു. സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി, മുന്‍ പി.ടി.എ പ്രസിഡന്റ് സുബൈര്‍ തൂമ്പത്ത് , പി.ടി ജമാല്‍ അധ്യാപകരായ ഷാഹിന സലീം, മിനീഷ, മിന്നത്ത്, ബേബി സല്‍വ,എ.പി ആസിം ബിന്‍ ഉസ്മാന്‍,രവിശങ്കര്‍, ഫായിഖ് റോഷന്‍,ഷാഹിദ് സഫര്‍,മാഷിദ എന്നിവര്‍ സംബന്ധിച്ചു.