മ്ണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്ദിരാ ആവാസ് യോജന പദ്ധതിക്കായി ലഭിച്ച വിഹിതത്തില്‍ ബാക്കി യുള്ള തുക ലൈഫ് മിഷന്‍ വീടുകള്‍ക്കും പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിക്കുമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 126.7 കോടി രൂപയാണ് ഇത്ത രത്തില്‍ ഉപയോഗിക്കാന്‍ കഴിയുക. വികേന്ദ്രീകാസൂത്രണ സംസ്ഥാ നതല കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി. ലൈഫ് മിഷന്‍, പി എം എ വൈ പദ്ധതികള്‍ക്കായി തുക ചിലവഴിച്ച ശേഷം മാത്രമേ മറ്റ് വീടുകളുടെ നിര്‍മ്മാണം/അറ്റകുറ്റപ്പണിക്കായി തുക ഉപയോഗിക്കാവൂ. ഈ വര്‍ഷം രണ്ട് പദ്ധതികള്‍ക്കുമായി തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.