കല്ലടിക്കോട്: വര്‍ഗീയതക്കെതിരെ നീതിക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന ഭരണകൂട ഭീകരത ക്കെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്ന സംഗമം നടത്തി. പനയംപാടത്ത് നടന്ന പ്രതിഷേധം കോങ്ങാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ. എം മുസ്തഫ അധ്യക്ഷനായി.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സലാം അറോണി സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി എ. എം മുഹമ്മദ് ഹാരിസ്, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അംഗം എ.യു സിദ്ദീഖ്, ജാഫര്‍ അലി, ഷഹനാസ് എ. എച്ച്്, അബ്ദുല്‍ വഹാബ്, ഇസ്മായില്‍ മാപ്പിളസ്‌കൂള്‍, ജബ്ബാര്‍ സി.ജെ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!