മണ്ണാര്‍ക്കാട്: മികച്ച വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള സം സ്ഥാന പുരസ്‌കാരം സ്വന്തമാക്കി മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി.സംസ്ഥാന അവാര്‍ഡ് പട്ടികയില്‍ രണ്ടാം സ്ഥാനമാണ് സൊസൈറ്റിക്ക് ലഭിച്ചത്.കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തില്‍ സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനില്‍ നിന്നും സൊസൈ റ്റി സെക്രട്ടറി എം.മനോജ് പുരസ്‌കാരം ഏറ്റുവാങ്ങി.

തലവരിപ്പണവും സംഭാവനയുമില്ലാതെയാണ് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റി സാധാരണ കുടുംബങ്ങ ളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്.നിര്‍ധന വിദ്യാര്‍ത്ഥി കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍,നൂറ് ശതമാനം വിജയം,പാഠ്യ-പാഠ്യേ തര വിഷയങ്ങളിലുള്ള മികവ്,മികച്ച യാത്രാസൗകര്യം തുടങ്ങിയ വയും സംഘത്തെ മികച്ചതാക്കുന്നു.1987ല്‍ ഒരു പാരലല്‍ കോളേജ് സ്ഥാപിച്ചു കൊണ്ടാണ് സ്ഥാപനം തുടങ്ങുന്നത്.ഇന്ന് ആറ് വിദ്യാഭ്യാ സ സ്ഥാപനങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ത്ഥികലും 175 അധ്യാപകരും അനധ്യാപക ജീവനക്കാരുമാണ് സംഘത്തിന്റെ ഭാഗമായുള്ളത്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള സഹകരണ മേഖലയി ലെ ഏക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജും സംഘത്തിന്റെ കീഴിലുണ്ട്.മണ്ണാര്‍ക്കാടിലെ വിവിധ മേഖലകളിലായി ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂള്‍,പ്രീ പ്രൈമറി,ഹിന്ദി അധ്യാപക പരിശീ ലന കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സഹകരണ വനിതാ കോളേജ്, ഹൈസ്‌കൂള്‍,കോളേജ് തുടങ്ങിയവയാണ് സംഘത്തിന്റെ കീഴി ലുള്ള സ്ഥാപനങ്ങള്‍.കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപന ത്തില്‍ ആശുപത്രി,വിദ്യാഭ്യാസം വിഭാഗത്തില്‍ രണ്ടാം സ്ഥാനം സ്ഥാപനം നേടിയിരുന്നു.പികെ ശശി ചെയര്‍മാനും കെ എ കമ്മാപ്പ വൈസ് ചെയര്‍മാനും എം മനോജ് സെക്രട്ടറിയുമായ സമിതിയാണ് സംഘം നയിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!